KeralaLatest NewsIndia

​ഗവർണറെ മാറ്റാനുള്ള ബിൽ പാസാക്കി വെച്ചു: ഇനി എന്തുചെയ്യണമെന്നറിയാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ​ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പം. ബിൽ നിയമമാകണമെങ്കിൽ അതിൽ ​ഗവർണർ ഒപ്പിടണം. എന്നാൽ, ഇതുവരെയും ​ഗവർണറുടെ അംഗീകാരത്തിനായി ഈ ബിൽ രാജ്ഭവനിലേക്ക് അയച്ചിട്ടില്ല.

​ഗവർണറെ മാറ്റാനുള്ള ബിൽ ​ഗവർണർക്ക് അയക്കുന്നതോടെ എന്ത് സംഭവിക്കും എന്ന് സർക്കാരിനും വലിയ പിടിയില്ല. നിലവിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ കേന്ദ്ര സർക്കാരിന് ഇടപെടാനുള്ള പാലം കൂടിയാണ് ​ഗവർണറുടെ ചാൻസലർ പദവി. അങ്ങനെയൊരു പോസ്റ്റിൽ നിന്നും ​ഗവർണറെ ഒഴിവാക്കുന്നതിനെ ​ഗവർണറോ കേന്ദ്ര സർക്കാരോ അനുകൂലിക്കാൻ സാധ്യതയില്ല. ഇതുകൊണ്ടു തന്നെയാണ് സംസ്ഥാനം ഇത് ഗവർണർക്ക് അയക്കാത്തത്.

കോടതിയിൽ എത്തിയാലും തിരിച്ചടി നേരിട്ടേക്കാം. അത് കൊണ്ട് തന്നെ, നിയമ വകുപ്പിന്റെ പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. അതേസമയം സഭ പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാൻ ഉള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button