കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഫ്ലൈറ്റിന്റ കോക്പിറ്റിൽ നടൻ ഷൈൻ ടോം ചാക്കോ കയറാൻ ശ്രമിച്ചതും അതിനുശേഷം നടന്ന സംഭവങ്ങളും. ഇപ്പോഴിതാ, താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാരത് സര്‍ക്കസിന്റെ സംവിധായകന്‍ സോഹന്‍ സീനുലാല്‍. ഷൈന്‍ ഇതുവരെ ഒരു സ്ഥലത്തും സിനിമയിലും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.
‘ഷൈനും ഞാനും പരിചയപ്പെടുന്നത് ഷാഫി സാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്താണ്. ആഷിക് അബുവും സുഗീതുമൊക്കെ വഴിയാണ് ഷൈനിനെ പരിചയപ്പെടുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ ഒരു ഗ്യാങാണ്. ഷൈനിന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്നു. പല വെറൈറ്റി കഥാപാത്രങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് മലയാളികളുടെ അഭിനന്ദനം വാങ്ങിയിട്ടുള്ള നടനാണ് ഷൈന്‍’.
‘അത് എല്ലാവര്‍ക്കും സാധ്യമാകുന്ന ഒന്നല്ല. ആ നടന്‍ ഇനിയും ഉയരണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല. അത്രയധികം ഡെഡിക്കേറ്റഡാണ്. ഒരാള്‍ക്കൊരു പതനം വരുമ്പോള്‍ അല്ലെങ്കില്‍ അബദ്ധം സംഭവിക്കുമ്പോള്‍ ചവിട്ടി മേയാനായി ചില ആളുകള്‍ വരുന്നുണ്ട്. സപ്പോര്‍ട്ട് ചെയ്യാനാണ് ആളില്ലാത്തത്. അത്തരത്തില്‍ ചവിട്ടിമെതിക്കുന്നത് ഹീറോയിസമല്ല’.
Read Also:- തേനിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
‘നമ്മള്‍ അയാളിലെ നടനെ കണ്ടാല്‍ മതി. ഷൈന്‍ ഇതുവരെ ഒരു സ്ഥലത്തും സിനിമയിലും പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. മോശം വാക്ക് പോലും ആരോടും ഷൈന്‍ പറയില്ല. ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറുമില്ല’ സോഹന്‍ സീനുലാല്‍ പറഞ്ഞു.
Post Your Comments