Latest NewsNewsBusiness

അടുത്ത വർഷം മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ പുതുക്കാനൊരുങ്ങി എസ്ബിഐ, കൂടുതൽ വിവരങ്ങൾ അറിയാം

അടുത്ത വർഷത്തോടെ വൗച്ചറുകളും റിവാർഡ് പോയിന്റുകളും റിഡീം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റങ്ങൾ വരുത്തുന്നത്

രാജ്യത്ത് ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ജനുവരി ഒന്ന് മുതലാണ് ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. എസ്ബിഐ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സിംപ്ലിക്ലിക്ക് കാർഡുകളുടെ ഉപയോഗത്തിലാണ് മാറ്റങ്ങൾ വരുത്തുന്നത്.

അടുത്ത വർഷത്തോടെ വൗച്ചറുകളും റിവാർഡ് പോയിന്റുകളും റിഡീം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റങ്ങൾ വരുത്തുന്നത്. സിംപ്ലിക്ലിക്ക് കാർഡ് ഉടമകൾക്ക് ഓൺലൈൻ ഇടപാടുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന ക്ലിയർ ട്രിപ്പ് വൗച്ചർ ജനുവരി മുതൽ ഒറ്റത്തവണ മാത്രമാണ് റിഡീം ചെയ്യാൻ സാധിക്കുകയുള്ളൂ. കൂടാതെ, മറ്റൊരു ഓഫറോ/ വൗച്ചറുമായോ ബന്ധിപ്പിക്കാനും സാധിക്കില്ല. ജനുവരി 6 മുതലാണ് ഈ വ്യവസ്ഥ പ്രാബല്യത്തിലാകുക.

Also Read: കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മാറുന്നുണ്ട്. ജനുവരി 1 മുതൽ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 5X റിവാർഡ് പോയിന്റുകൾ മാത്രമാണ് ലഭിക്കുക. മുൻപ് 10X റിവാർഡ് പോയിന്റുകൾ ലഭിക്കുമായിരുന്നു. ആമസോണിലെ ഇടപാടുകൾക്ക് മാത്രമാണ് ഈ പരിഷ്കരണമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button