പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മോട്ടോ എക്സ്40 സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി സവിശേഷതകളാണ് മോട്ടോ എക്സ്40യിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 165 ഹെർട്സ് റിഫ്രഷ് റേറ്റും, എച്ചഡിആർ പ്ലസ് പിന്തുണയും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: എട്ട് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് നൽകിയിട്ടുള്ളത്. 50 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും, 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും നൽകിയിട്ടുണ്ട്. 60 മെഗാപിക്സലാണ് സെൽഫി ക്യാമറ. 125 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,600 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
മോട്ടോ എക്സ്40 സ്മാർട്ട്ഫോണുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 3,399 യുവാനാണ് വില. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 3,699 യുവാനും, 12 ജിബി റാം പ്ലസ് 255 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 3,999 യുവാനും, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 4,299 യുവാനുമാണ് വില. ഡിസംബർ 22 മുതലാണ് ചൈനീസ് വിപണിയിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.
Post Your Comments