KeralaLatest NewsEntertainment

കള്ളനും ഭഗവതിയും: ബിജു നാരായണൻ ആലപിച്ച ‘കരോൾ പാട്ട്’ ടൊവിനോ തോമസ് റിലീസ് ചെയ്തു

പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. ഇപ്പോൾ, ഈ ക്രിസ്തുമസ് ആഘോഷമാക്കാൻ കള്ളനും ഭഗവതിയിലെയും കരോൾ പാട്ട് എത്തുകയാണ്. മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പാട്ട് റിലീസ് ചെയ്തു. പ്രശസ്ത ഗായകൻ ബിജു നാരായണനാണ് ഈ ഗാനം ആലപിക്കുന്നത്.

സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, അനുശ്രീ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കെ.വി അനില്‍ ആണ് തിരക്കഥ. സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കൂള്ളൂർ, ജയൻ ചേർത്തല, മാലാ പാർവ്വതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുകയാണ്. ജ​യ​റാ​മും​ ​സ​ദ​യും​ ​അ​ഭി​ന​യി​ച്ച​ ​നോ​വ​ൽ,​ ​മീ​ര​ ​ജാ​സ്മി​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തി​യ​ ​മൊ​ഹ​ബ​ത്ത്,​ ​കോ​മ​ഡി​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടും​ ​ഹ​രീ​ഷ് ​ക​ണാ​ര​നും​ ​അ​ഭി​ന​യി​ച്ച​ ​ചി​ല​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഈ​സ്റ്ര് ​കോ​സ്റ്റ് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​നി​മ​ക​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button