രാജ്യത്തെ ഏറ്റവും തൊഴിൽ ദാതാക്കളായി മാറാനൊരുങ്ങുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഫിനാൻഷ്യൽ സർവീസ് ഫ്ലാറ്റ്ഫോമായ സ്ട്രൈഡ് വൺ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2022- ൽ മാത്രം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 2,30,000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ഗവൺമെന്റ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് രംഗത്ത് 2025 ഓടെ തൊഴിൽ വ്യാപനം 70 മടങ്ങായി വർദ്ധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ വകുപ്പിന് കീഴിൽ 7,70,000 സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. 108 യൂണികോൺ കമ്പനികൾ അടങ്ങുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ സംയോജിത മൂല്യം ഏകദേശം 400 ബില്യൺ ഡോളറിലധികമാണ്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
നിരവധി സ്റ്റാർട്ടപ്പുകൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, ചില സ്റ്റാർട്ടപ്പുകളും വൻകിട ഐടി കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ട വർഷം കൂടിയാണിത്. ബൈജൂസ്, ഒല, ഓയോ തുടങ്ങിയ സ്റ്റാർട്ടപ്പുകളാണ് ഈ വർഷം ജീവനക്കാരെ പിരിച്ചുവിട്ടത്.
Post Your Comments