Latest NewsKeralaNews

സ്ഥാപക ദിനത്തിൽ ശസ്ത്രക്രിയയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ശസ്ത്രക്രിയകളിൽ 250 എണ്ണം സൗജന്യമായാണ് നടത്തുന്നത്

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നിർധനരായ രോഗികൾക്ക് ശസ്ത്രക്രിയയ്ക്കുളള ഇളവുകൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 36-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏഴ് രാജ്യങ്ങളിലെ 26 ആസ്റ്റർ ആശുപത്രികളിൽ 1,000 രോഗികൾക്കാണ് നിരക്കിളവുകളോടെ ശസ്ത്രക്രിയകൾ നടത്താനുള്ള സൗകര്യം ഒരുക്കുന്നത്.

ശസ്ത്രക്രിയകളിൽ 250 എണ്ണം സൗജന്യമായാണ് നടത്തുന്നത്. ബാക്കിയുള്ള 50 ശതമാനത്തിലധികം ശാസ്ത്രക്രിയകൾ സബ്സിഡിയോടെയാണ് നടത്തുക. ഒരു വർഷം നീളുന്ന പദ്ധതിയിലാണ് സൗജന്യവും സബ്സിഡി നിരക്കിലും ഉള്ള ചികിത്സാ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: 11 കാരിയെ തീയേറ്ററിൽ കൊണ്ടുപോയി പീഢിപ്പിച്ചു; 60കാരനായ സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ

നിലവിൽ, ആസ്റ്റർ വളണ്ടിയസിന്റെ നേതൃത്വത്തിൽ ‘കൈൻഡ്നെസ് ഈസ് എ ഹാബിറ്റ്’ എന്ന പേരിൽ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയിലും ജിസിസിയിലും ഉൾപ്പെട്ട ഏഴ് രാജ്യങ്ങളിലെ 26 ആശുപത്രികളിൽ ജീവൻരക്ഷാ ശസ്ത്രക്രിയകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button