പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 11 വയസുകാരിയെ പീഡിപ്പിച്ച തീയേറ്ററിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 60കാരനായ സ്കൂൾ ബസ് ക്ലീനർ അറസ്റ്റില്‍. രാജഗോപാൽ എന്നയാളാണ് അറസ്റ്റിലായത്.
വണ്ടിത്താവളം സ്കൂൾ ബസിലെ ക്ലീനറാണ് രാജഗോപാലൻ. രണ്ടു മാസമായി ഇതേ ബസിലാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നത്. പെൺകുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് രാജഗോപാലൻ സ്കൂളിൽ നിന്ന് ഇറക്കിയത്. ചിറ്റൂരിലെ കൈരളി തിയറ്ററിലേക്കാണ് കൊണ്ടു വന്നത്.
സിനിമ പ്രദർശിപ്പിക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്. സമീപത്ത് ഇരുന്നയാളുടെ ശ്രദ്ധയിൽ പെടുകയും ചിറ്റൂർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു പൊലീസ് തിയറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ കുറിച്ച് സമാനമായ പരാതികൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
Post Your Comments