KozhikodeNattuvarthaLatest NewsKeralaNews

എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

ഉ​ള്ളി​യേ​രി പാ​ണ​ക്കാ​ട് വീ​ട്ടി​ൽ ഷാ​ഹി​ല്‍ (26) ആണ് എക്സൈസിന്‍റെ പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ഉ​ള്ളി​യേ​രി പാ​ണ​ക്കാ​ട് വീ​ട്ടി​ൽ ഷാ​ഹി​ല്‍ (26) ആണ് എക്സൈസിന്‍റെ പിടിയിലായത്. 1715 മി​ല്ലി​ഗ്രാം എം.ഡി.എം.എ​യു​മാ​യിട്ടാണ് യുവാവ് പിടിയിലായത്.

Read Also : പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി; പിതാവ് മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തി

ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി നടത്തിയ പരിശോധനയ്ക്കിടയിലാണ് അറസ്റ്റ്. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഒ.​ബി. ഗ​ണേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ലു​ശ്ശേ​രി എ​ക്സൈ​സ് റെ​യ്ഞ്ച് പാ​ർ​ട്ടി അ​ത്തോ​ളി ഭാ​ഗ​ത്ത് ന​ട​ത്തി​യ പരിശോധനയിലാണ് ഷാഹില്‍ പിടിയിലായത്. ബൈക്കിലെത്തിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്റീവ് ഓ​ഫീസ​ർ സി.​പി. ഷാ​ജി, സി.​ഇ.​ഒ​മാ​രാ​യ ടി. ​നൗ​ഫ​ൽ, കെ.​സി. ഷൈ​ജു, പി.​ജെ. ബേ​ബി, പി. ​റ​ഷീ​ദ്, ഡ്രൈ​വ​ർ സി. ​ദി​നേ​ഷ് എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button