
തൃശ്ശൂർ: തൃശ്ശൂരില്‍ പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശ്ശൂർ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളുമായാണ് യുവാവ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തിയത്.
പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് അവശനായ ഷിഹാബിനെ പുറത്തെടുത്തത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്നയാളാണ് ഷിഹാബ്.
Post Your Comments