തലയോലപ്പറമ്പ്: ഫോട്ടോയെടുക്കാൻ സ്റ്റുഡിയോയിലെത്തിയ യുവതിയെ കയറിപ്പിടിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. യുവതിയുടെ പരാതിയെത്തുടർന്ന് തലയോലപ്പറമ്പിലെ ജിയോ സ്റ്റുഡിയോ ഉടമ തലയോലപ്പറമ്പ് കിണറ്റുകരയിൽ ജോർജി(59)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. തലയോലപ്പറമ്പിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ ഐഡന്റിറ്റി കാർഡിനായാണ് ഫോട്ടോയെടുക്കാൻ സ്റ്റുഡിയോയിൽ എത്തിയത്. ഫോട്ടോയെടുക്കുന്നതിനായി ഡാർക്ക് റൂമിൽ കയറിയപ്പോൾ പ്രതി യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തെത്തുടർന്ന്, 31കാരിയായ യുവതി നിലവിളിച്ച് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റുഡിയോയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ജോർജിനെ റിമാൻഡ് ചെയ്തു.
Post Your Comments