തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ലുലു മാളിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം രണ്ട് കോടിയിലധികം ആളുകളാണ് ലുലു മാളിലേക്ക് ഒഴുകിയെത്തിയത്. ആഭ്യന്തര സഞ്ചാരികൾക്ക് പുറമേ, വിദേശ സഞ്ചാരികളും ലുലു മാൾ സന്ദർശിച്ചിട്ടുണ്ട്. മലയാളികളുടെ ഷോപ്പിംഗ് അനുഭവത്തെ ഒരു കുടക്കീഴിൽ എത്തിച്ച തിരുവനന്തപുരം ലുലു മാളിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ അടക്കം 170 ഓളം സ്റ്റോറുകൾ ഉണ്ട്.
ഒരു വർഷം കൊണ്ട് ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളിലേക്ക് പ്രവേശിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മാളാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നത്. ലുലു മാളിന്റെ ഒന്നാം വാർഷികം, ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾ എന്നിവയോടനുബന്ധിച്ച് സന്ദർശകർക്കായി നിരവധി സമ്മാനപദ്ധതികൾ ഒരുക്കിയിട്ടുണ്ട്. ഡിസംബർ 16 മുതൽ ജനുവരി 15 വരെയാണ് ഷോപ്പിംഗ് ഉത്സവം നടക്കുക.
Also Read: പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഇത്തവണ മിഡ്നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഇളവുകളും നൽകുന്നുണ്ട്. ഡിസംബർ 16 മുതൽ 18 വരെയാണ് മിഡ്നൈറ്റ് ഷോപ്പിംഗ് നടക്കുക. ഈ വേളയിൽ 50 ശതമാനം ഇളവുകളോടെ മാൾ പുലർച്ചെ രണ്ട് മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
Post Your Comments