ലേഡീസ് ഹോസ്റ്റലില്‍ തുണി മോഷണം പതിവാകുന്നു, ആദ്യം അടിവസ്ത്രങ്ങള്‍ മാത്രമാണെങ്കില്‍ ഇപ്പോള്‍ എല്ലാതും കൊണ്ടുപോകുന്നു

സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും തിരിച്ചറിയാന്‍ സാധിക്കാത്തവിധം മാസ്‌കും ഹെല്‍മറ്റും ധരിച്ചാണ് മോഷ്ടാവെത്തുന്നത്

കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ തുണി മോഷണം പതിവായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് അന്തേവാസികള്‍. നനഞ്ഞു കുതിര്‍ന്ന വസ്ത്രം തേച്ചുണക്കി രാവിലെ ഓഫീസിലും കോളേജിലും പോകേണ്ട അവസ്ഥയിലാണ് കടവന്ത്രയിലെ ഹോസ്റ്റല്‍ അന്തേവാസികളായ സ്ത്രീകള്‍. വസ്ത്രം ഉണക്കാനിട്ടാല്‍ നേരം പുലരുമ്പോഴേയ്ക്ക് അവയെല്ലാം അപ്രത്യക്ഷമാകും. ആദ്യം ഉള്‍വസ്ത്രങ്ങളാണു കാണാതായത്. പിന്നീടു മറ്റു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കയ്യില്‍ കിട്ടുന്നതെന്തും കള്ളന്‍ കൊണ്ടുപോകാന്‍ തുടങ്ങി. സിസിടിവി വച്ചിട്ടും ഫലമില്ലാതെ വന്നതോടെ ഹോസ്റ്റല്‍ ഉടമ കടവന്ത്ര പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

Read Also: ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ‘സേവ് ഫുഡ് ഷെയർ ഫുഡ്’ പദ്ധതിയിൽ പങ്കാളികളാകാം: ആരോഗ്യമന്ത്രി

ടെംപിള്‍ റോഡിലുള്ള ഹോസ്റ്റലിലെ വനിതകളാണ് മോഷ്ടാവിനെക്കൊണ്ടു ദുരിതത്തിലായത്. അലക്കുന്ന തുണികള്‍ രാത്രി മുഴുവന്‍ ബക്കറ്റില്‍ സൂക്ഷിച്ച് രാവിലെ ഉണക്കാനിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രാവിലെ ഇടേണ്ട വസ്ത്രമുണ്ടെങ്കില്‍ ഉണങ്ങാതെ ധരിക്കേണ്ട അവസ്ഥയുമുണ്ട്. ഇതിനകം അഞ്ചു തവണ മോഷണം ആവര്‍ത്തിച്ചു. സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും തിരിച്ചറിയാന്‍ സാധിക്കാത്തവിധം മാസ്‌കും ഹെല്‍മറ്റും ധരിച്ചാണ് മോഷ്ടാവെത്തുന്നത്. ബൈക്കിലാണ് കള്ളന്റെ വരവെന്നു തിരിച്ചറിഞ്ഞെങ്കിലും നമ്പര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Share
Leave a Comment