Latest NewsNewsIndia

അഴിമതി കേസുകളിൽ സാഹചര്യ തെളിവുകൾ വച്ച് ശിക്ഷ വിധിക്കാം: സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതി കേസുകളുമായി ബന്ധപ്പെട്ട് നിർണായക വിധിയുമായി സുപ്രീം കോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താൻ സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിർബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനിമുതൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാമെന്നും കോടതി അറിയിച്ചു.

Read Also: കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചെലവിന്റെ 25 % ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ ഉറപ്പ് പാലിച്ചില്ല- ഗഡ്കരി

വ്യക്തികൾ മരിച്ചു പോയതിനാലോ പരാതിക്കാരന്റെ അഭാവത്തിലോ നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലോ മറ്റ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം ചുമത്താമെന്ന് കോടതി അറിയിച്ചു. ഉദ്യോഗസ്ഥർ ആവശ്യപ്പെടാതെ തന്നെ കൈക്കൂലി വാഗ്ദാനം ചെയ്യുകയും പിന്നീട് അത് സ്വീകരിക്കുകയും ചെയ്യുന്നത് അഴിമതി വിരുദ്ധ നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം ശിക്ഷാർഹമാണ്. അതുകൊണ്ടുതന്നെ അഴിമതി കേസുകളിൽ കൈക്കൂലി ചോദിച്ചു വാങ്ങിയില്ല എന്നത് ഒരു ഒഴിവുകഴിവായി കണക്കാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൈക്കൂലി നൽകിയ ആളുടെ വാഗ്ദാനവും ഇത് സ്വീകരിക്കുന്നതും പ്രോസിക്യൂഷൻ തെളിയിക്കേണ്ടതുണ്ട്.

അഴിമതി സർക്കാർ സംവിധാനത്തെ കാർന്ന് തിന്നുന്ന ഒന്നാണെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പോലും ആത്മവീര്യം കെടുത്തുന്നതാണെന്ന നേരത്തെയുള്ള കോടതി വിധി സുപ്രീം കോടതി ഉത്തരവില് ഉദ്ധരിച്ചു. വലിയ അഴിമതികൾ രാഷ്ട്ര വളർച്ചയെ പിന്നോട്ടടിക്കുകയാണെന്നും എല്ലാവരും ഇതിന്റെ ഫലം അനുഭവിക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

Read Also: മംഗളൂരു സ്‌ഫോടനക്കേസ് പ്രതിയെ പിന്തുണച്ച് കോണ്‍ഗ്രസ്, ബോംബ് സ്ഫോടനം ഒരു അബദ്ധം മാത്രം: ഡി.കെ ശിവകുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button