NewsLife StyleHealth & Fitness

ഗ്രീൻ പീസ് പ്രിയരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

ഗ്രീൻ പീസ് പോഷക സമ്പന്നമാണെങ്കിലും അവയിൽ ചില ആന്റി- ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്

പോഷകങ്ങളുടെ കലവറയാണ് ഗ്രീൻ പീസ്. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും ഗ്രീൻ പീസ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകൾ, ഫൈബർ എന്നിവ ഗ്രീൻ പീസിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഉയർന്ന അളവിൽ ഗ്രീൻ പീസ് കഴിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമിത അളവിൽ ഗ്രീൻ പീസ് കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

ഗ്രീൻ പീസ് പോഷക സമ്പന്നമാണെങ്കിലും അവയിൽ ചില ആന്റി- ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവയുടെ ആഗിരണം കുറയ്ക്കുന്നു. കൂടാതെ, അമിത അളവിൽ ഗ്രീൻ പീസ് കഴിക്കുന്നത് ചിലരിൽ വയർ വീർക്കാൻ ഇടയാക്കും.

Also Read: ദേശീയപാത വികസനത്തിൽ കേന്ദ്രവുമായി തർക്കമില്ല: കേരളത്തിനായി നിതിൻ ഗഡ്കരി വ്യക്തിപരമായ താൽപ്പര്യമെടുത്തെന്ന് മുഖ്യമന്ത്രി

ഗ്രീൻ പീസിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അമിതമായി പ്രോട്ടീൻ ശരീരത്തിലെത്തിയാൽ വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ, സന്ധിവേദനയ്ക്ക് കാരണമാകുന്ന ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കാനും ഇതിന് കഴിയുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button