KeralaLatest NewsNews

കേരളത്തിന്റെ യശസ് ഉയർത്തിക്കിട്ടുന്ന തരത്തിലുള്ളതാക്കി ശബരിമല തീർത്ഥാടനത്തെ മാറ്റണം: ദേവസ്വം മന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ യശസ് ഉയർത്തിക്കിട്ടുന്ന തരത്തിലുള്ളതാക്കി ശബരിമല തീർത്ഥാടനത്തെ മാറ്റണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാവിധ സങ്കുചിത ചിന്തകളും മാറ്റി വച്ച് വിശാലമായ ഐക്യത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് എല്ലാവർക്കും സംതൃപ്തമായ ദർശനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: കോടികൾ സമാഹരിക്കാനൊരുങ്ങി കേന്ദ്രം, ഐആർസിടിസി ഓഹരികൾ വിറ്റഴിക്കാൻ സാധ്യത

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് പമ്പയിൽ ഇന്ന് കെ രാദാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ചീഫ് വിപ്പ് ഡോ എൻ ജയരാജ് തുടങ്ങിയവരും യോഗത്തിൽ പങ്കുചേർന്നിരുന്നു.

ബുധനാഴ്ച രാത്രി നിലയ്ക്കലിലെ പാർക്കിങ്ങ്, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവ വിശദമായി പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ പമ്പയിൽ നടത്തിയ യോഗത്തിൽ ദേവസ്വം, പൊലീസ്, റവന്യു, ഗതാഗതം തുടങ്ങി എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ ഉന്നയിക്കപ്പെട്ട പല വിഷയങ്ങൾക്കും പരിഹാര നിർദേശങ്ങളും നൽകിയിട്ടുണ്ട്. യോഗത്തിനു ശേഷം പമ്പയിലെ പൊലീസ് കൺട്രോൾ റൂമും മന്ത്രി സന്ദർശിച്ചു. മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗകര്യങ്ങളും മികച്ച നിലയിൽ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് പമ്പയിൽ ഇന്ന് യോഗം ചേർന്നു. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ചീഫ് വിപ്പ് ഡോ എൻ ജയരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി നിലയ്ക്കലിലെ പാർക്കിങ്ങ്, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവ വിശദമായി പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ പമ്പയിൽ നടത്തിയ യോഗത്തിൽ ദേവസ്വം, പൊലീസ്, റവന്യു, ഗതാഗതം തുടങ്ങി എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ ഉന്നയിക്കപ്പെട്ട പല വിഷയങ്ങൾക്കും പരിഹാര നിർദേശങ്ങളും നൽകിയിട്ടുണ്ട്. യോഗത്തിനു ശേഷം പമ്പയിലെ പൊലീസ് കൺട്രോൾ റൂമും സന്ദർശിച്ചു. മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗകര്യങ്ങളും മികച്ച നിലയിൽ ക്രമീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ യശസ് ഉയർത്തിക്കിട്ടുന്ന തരത്തിലുള്ളതാക്കി ശബരിമല തീർത്ഥാടനത്തെ മാറ്റണം. എല്ലാവിധ സങ്കുചിത ചിന്തകളും മാറ്റി വച്ച് വിശാലമായ ഐക്യത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് എല്ലാവർക്കും സംതൃപ്തമായ ദർശനമാണ് സർക്കാരിന്റെ ലക്ഷ്യം.

Read Also: കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചെലവിന്റെ 25 % ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ ഉറപ്പ് പാലിച്ചില്ല- ഗഡ്കരി

shortlink

Related Articles

Post Your Comments

Related Articles


Back to top button