Latest NewsNewsBusiness

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു, പോളിസി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി എൽഐസി

വ്യാജ സന്ദേശങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കാനും പോളിസി ഉടമകൾ ശ്രദ്ധിക്കണം

ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഉടമകൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എൽഐസിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയ മുഖാന്തരം പ്രചരിക്കുന്നുണ്ടെന്നും, അതിനെതിരെ പോളിസി ഉടമകൾ ജാഗ്രത പുലർത്തണമെന്നുമാണ് എൽഐസി അറിയിച്ചിരിക്കുന്നത്. കെവൈസി രേഖകൾ പുതുക്കുന്നതിനുള്ള പിഴത്തുകയുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൂടാതെ, പോളിസി ഉടമകളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ആവശ്യപ്പെടുന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.

വ്യാജ പ്രചരണങ്ങളിൽ ഉപഭോക്താക്കൾ വഞ്ചിതരാകാതെ ശ്രദ്ധിക്കണമെന്നും, പോളിസിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, അറിയിപ്പുകൾക്കും എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, എൽഐസിയുടെ ഔദ്യോഗിക കോൾ സെന്ററിലേക്ക് വിളിച്ചും സംശയനിവാരണം നടത്താവുന്നതാണ്. വ്യാജ സന്ദേശങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കാനും പോളിസി ഉടമകൾ ശ്രദ്ധിക്കണം.

Also Read: മുട്ടയേക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button