KottayamKeralaNattuvarthaLatest NewsNews

ഓട്ടോറിക്ഷയിൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന : യുവാവ് അറസ്റ്റിൽ

വ​ട​ക്കേ​ക്ക​ര ക​ര​കാ​ട്ടു​ക​ല്ലി​ങ്ക​ല്‍ ഷൈ​നാ​ണ് ഈ​രാ​റ്റു​പേ​ട്ട എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ഈ​രാ​റ്റു​പേ​ട്ട: ഓട്ടോറിക്ഷയിൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ ആ​ള്‍ പി​ടി​യി​ല്‍. വ​ട​ക്കേ​ക്ക​ര ക​ര​കാ​ട്ടു​ക​ല്ലി​ങ്ക​ല്‍ ഷൈ​നാ​ണ് ഈ​രാ​റ്റു​പേ​ട്ട എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ദ്യം സ്റ്റോ​ക്ക് ചെ​യ്ത് ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാവിലെ മുതൽ തന്നെ മ​ദ്യ​വി​ല്പ​ന ന​ട​ത്തി​ വ​ന്നി​രു​ന്ന​യാ​ളാണ് പി​ടി​യിലായത്. രാ​വി​ലെ ബാ​റു​ക​ളും ക​ള്ളുഷാ​പ്പു​ക​ളും തു​റ​ക്കു​ന്ന​തി​നു മുമ്പാ​യി വി​ല്പ​ന ന​ട​ത്തലാണ് ഇയാളുടെ പതിവ്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും ര​ണ്ട​ര ലി​റ്റ​ര്‍ മ​ദ്യ​വും 600 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഓ​ട്ടോ​റി​ക്ഷ​യും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്തു.

Read Also : ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാനെ​​​ത്തി​​​യ യു​​​വ​​​തി​​​യെ കയറിപ്പിടിച്ചു : സ്റ്റു​​​ഡി​​​യോ ഉ​​​ട​​​മ അറസ്റ്റിൽ

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ പ്രി​വന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ് മൈ​ക്കി​ള്‍, സ​ലിം, ഹ​രി​കൃ​ഷ്ണ​ന്‍ ഹാ​ഷിം, ഡ്രൈ​വ​ര്‍ സ​ജി എ​ന്നി​വ​ര്‍ ചേർന്നാണ് പ​രി​ശോ​ധ​ന​ നടത്തിയത്. ഈ​രാ​റ്റു​പേ​ട്ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button