ന്യൂഡല്‍ഹി: ജി 20 എന്നത് കേന്ദ്രസര്‍ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, അത് ഇന്ത്യയുടെ പരിപാടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടികളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി എംപിമാരോട് ആഹ്വാനം ചെയ്തു. ജി20യുമായി ബന്ധപ്പെട്ട പരിപാടികളില്‍ കൂടുതല്‍ ആളുകളെ എങ്ങനെ ഉള്‍പ്പെടുത്താം എന്നത് ആസൂത്രണം ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
എവിടെയൊക്കെ ജി 20 പരിപാടികള്‍ സംഘടിപ്പിക്കുന്നുവോ അവിടെയെല്ലാം ശുചിത്വ ഡ്രൈവുകള്‍ പോലുള്ള സംരംഭങ്ങളിലൂടെ പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭയിലെ വിജയത്തിന് അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും അഭിനന്ദിച്ചു. പ്രവര്‍ത്തകരുടെ ബലത്തില്‍ ഒരു പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments