
കൊല്ലം: മുന്‍ എംഎല്‍എയുടെ മകളുടെ സ്ത്രീധന പീഡന പരാതിയില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ചവറ മുന്‍ എംഎല്‍എ അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയുടെ പരാതിയിലാണ് കേസ്.
വിവാഹസമയം നല്‍കിയ 500 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ ധൂര്‍ത്തടിച്ചതായും മൂന്നുകോടിയോളം രൂപ ഇതിനോടകം സ്ത്രീധനമെന്ന പേരില്‍ വാങ്ങിയെടുത്തെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍, സ്ത്രീധനം ആവശ്യപ്പെട്ട് പ്രതികള്‍ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടികാട്ടുന്നു.
Read Also : തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം: അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം
ഇതിന് പുറമേ കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Post Your Comments