സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. സിനിമ ഒരു സോഷ്യൽ എക്സ്പിരിമെന്റ് ആണെന്നും അത് തിയേറ്ററിൽ ആണ് കാണേണ്ടതെന്നും ഹിന്ദു പത്രത്തിൽ നൽകിയ അഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.
read also: ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക റെയ്ഡ്
‘ഞാൻ ഒടിടിയിൽ സിനിമ കാണില്ല .കാരണം, സെൽഫോണിലോ ലാപ്ടോപ്പിലോ കാണാൻ വേണ്ടി എന്റെ സിനിമ റിലീസ് ചെയ്യുന്നതിൽ വിശ്വസിക്കുന്നില്ല. സിനിമ ഒരു സോഷ്യൽ എക്സ്പിരിമെന്റ് ആണ്. അത് സമൂഹം ഇരുട്ട് നിറഞ്ഞ തീയേറ്ററിൽ ആണ് കാണേണ്ടത്. ടിവി പോലും ഒരു കോമ്പർമയിസ് ആണ്. തിയേറ്റർ റിലീസിനു ശേഷം ഒരു സമയം കഴിയുമ്പോൾ സിനിമ ടെലിവിഷനിൽ വരുന്നുണ്ട് അത് സിനിമയെ നശിപ്പിക്കും.’- അടൂർ പറഞ്ഞു
Post Your Comments