Latest NewsIndiaNews

മംഗളൂരു സ്‌ഫോടനക്കേസ് പ്രതിയെ പിന്തുണച്ച് കോണ്‍ഗ്രസ്, ബോംബ് സ്ഫോടനം ഒരു അബദ്ധം മാത്രം: ഡി.കെ ശിവകുമാര്‍

ബെംഗളൂരു: മംഗളൂരുവില്‍ സ്ഫോടനം നടത്തിയ ഭീകരനെ പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസ്. സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് ഷരീഖിനെ ഭീകരനായി ചിത്രീകരിക്കുന്നതെന്നും ശിവകുമാര്‍ ചോദിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കര്‍ണാടക ഡിജിപി ഷരീഖിനെ ഭീകരനെന്ന് അഭിസംബോധന ചെയ്തത് ശരിയായില്ലെന്നും കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.

Read Also: സ്ത്രീധനക്കേസിൽ സീരിയൽ നടിയ്ക്കും അമ്മയ്ക്കും 2 വർഷം തടവുശിക്ഷ

‘അന്വേഷണം തീരാതെ അവരെ എങ്ങനെ ഭീകരരെന്ന് വിളിക്കാനാകും? വിശദമായി അന്വേഷിച്ചാല്‍ മാത്രമേ സത്യം അറിയാന്‍ കഴിയൂ. മുംബൈയിലും ഡല്‍ഹിയിലും പുല്‍വാമയിലും സംഭവിച്ചതിന് സമാനമായി എന്തെങ്കിലുമാണോ മംഗളൂരുവില്‍ നടന്നത്. ഒരാള്‍ക്ക് എന്തോ അബദ്ധം പറ്റി. പക്ഷെ അത് ചിത്രീകരിക്കുന്നത് ഏറെ വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍ നിന്നാണ്’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button