ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. എന്നാൽ, ഉപഭോക്താക്കളുടെ ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനായ 775 രൂപയുടെ പ്ലാൻ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. മറ്റു പ്ലാനുകളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞ ഈ പ്ലാൻ നിർത്തലാക്കുന്നതോടെ, ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
775 രൂപയുടെ പ്ലാനിൽ 2,000 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ, 150 എംബിബിഎസ് വേഗതയും, അൺലിമിറ്റഡ് വോയിസ് കോളും, ഒടിടി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 75 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഈ ജനപ്രിയ പ്ലാൻ നിർത്തലാക്കുന്നതിന്റെ കാരണം ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടില്ല. 775 രൂപയുടെ പ്ലാൻ അവതരിപ്പിക്കുന്ന വേളയിൽ തന്നെ മറ്റു രണ്ട് പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. 275 രൂപയുടെ രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ രണ്ട് പ്ലാനിലും ഡാറ്റ സ്പീഡിൽ വ്യത്യാസമുണ്ട്.
Post Your Comments