ഹരിപ്പാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരത്തിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്.
വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് അമൂല്യയെ കണ്ടത്. അമ്മൂമ്മ ശാന്തയാണ് കണ്ടത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പഠനവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മാതാവ് ലൗസി മത്തായി വഴക്കു പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. അമൽ മുത്തേഷ് സഹോദരനാണ്.
Post Your Comments