കണ്ണൂർ: കണ്ണൂർ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയിൽ സഹായിയും ഉണ്ടായിരുന്നില്ല.
Read Also : തെരുവ് നായ ആക്രമണം : സ്ത്രീയും അന്യസംസ്ഥാന തൊഴിലാളിയുമടക്കം ആറുപേര്‍ക്ക് പരിക്ക്
വാതക ചോർച്ച ഇല്ലാത്തതിനാൽ വൻ അപകടം ആണ് ഒഴിവായത്. ഫയർഫോഴ്സ് സംഘം എത്തി പരിശോധന നടത്തി.
ടാങ്കർ ഇതുവരെ സ്ഥലത്ത് നിന്ന് മാറ്റാനായിട്ടില്ല. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റി നിയന്ത്രണം ഒഴിവാക്കാൻ ഉച്ചവരെ സമയം വേണ്ടിവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments