
കിഴക്കേകോട്ട: ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയ ടൂറിസ്റ്റ് ബസ് മോട്ടർ വാഹനവകുപ്പ് പിന്തുടർന്ന് പിടികൂടി. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ച് പോകുമ്പോഴാണ് പിടിയിലായത്.
മോട്ടോർ വാഹന വകുപ്പ് വിഭാഗമാണ് കിഴക്കേകോട്ടയിൽ വെച്ച് ബസ് പിടികൂടിയത്.
കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.
Post Your Comments