Latest NewsIndiaNews

വ്യാജ മദ്യ ദുരന്തം, മരണ സംഖ്യ ഉയരുന്നു: നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി

പാട്ന: ബിഹാറില്‍ വീണ്ടും വ്യാജ മദ്യം കുടിച്ച് മരണം. ഛപ്ര ജില്ലയില്‍ ഒമ്പത് പേരുടെ ജീവനാണ് വ്യാജ മദ്യം കുടിച്ച് നഷ്ടമായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യം കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 9 പേര്‍ക്ക് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ജീവന്‍ നഷ്ടമായിരുന്നു. മറ്റ് രണ്ട് പേര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യം കുടിച്ച മറ്റാര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. മദ്യം കുടിച്ച് നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായതായാണ് വിവരം. സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ വ്യാജമദ്യം കുടിച്ച് 32 പേര്‍ മരിച്ചിരുന്നു. ഓഗസ്റ്റില്‍ സരണ്‍ ജില്ലയിലും സമാന സംഭവം നടന്നിരുന്നു. 11 പേരുടെ ജീവനാണ് അന്ന് വ്യാജ മദ്യദുരന്തമെടുത്തത്. 12-ഓളം പേര്‍ക്ക് ഗുരുതരമായ അസുഖം ബാധിക്കുകയും ചെയ്തു. ഇവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button