ന്യൂഡൽഹി: രാജ്യത്തെ ഫാമുകളിൽ വൈക്കോലടക്കമുള്ളവയുടെ കത്തിക്കൽ കുറഞ്ഞതായി റിപ്പോർട്ട്. പ്രധാനമായും പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാമുകളിൽ നിന്നാണ് വൈക്കോലുകൾ കത്തിക്കുന്നത് ഗണ്യമായി കുറഞ്ഞത്. അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡൽഹിക്ക് ആശ്വാസമാകുന്നതാണ് പുതിയ കണക്കുകൾ. 2016- ന് ശേഷമുള്ള കുറഞ്ഞ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ വായു ഗുണനിലവാര ഗവേഷണ സംവിധാനമാണ് കാര്യങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വർഷം നവംബർ മൂന്നിനാണ് ഏറ്റവും കൂടുതൽ മലിനീകരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021 ഒക്ടോബർ- നവംബർ കാലയളവിൽ 6.4 ടൺ കാർഷിക മാലിന്യമാണ് കത്തിച്ചിരുന്നതെങ്കിൽ, ഇത്തവണ ഒക്ടോബർ- നവംബർ മാസങ്ങളിൽ 4.1 കാർഷിക മാലിന്യം മാത്രമാണ് കത്തിച്ചത്.
Post Your Comments