കോഴിക്കോട്: പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്മ (8) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാത 766 ൽ പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന്റെ സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷഹ്മ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹ്മയുടെ പിതാവ് ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷഹ്മ കൈപൊയിൽ ജി.എം.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട് സഹോദരങ്ങൾ: ഫാത്തിമ ഷഹാന, ആയിഷ സഫ.
Post Your Comments