കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. ആക്രമണകാരിയായ ആന ഒരു ഓട്ടോറിക്ഷ നശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അയ്യൻകുന്ന് പാലത്തിൻകടവ് മേഖലയിലിറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. നാട്ടിലിറങ്ങിയ കൊമ്പൻ ഇപ്പോഴും പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്.
Read Also : അജയ് ദേവ്‍ഗണിന്റെ ‘ദൃശ്യം 2’ ഇന്ത്യൻ ബോക്സ് ഓഫീസില്‍ 200 കോടി കടന്നു
സമാനമായി അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന ഭീതി പരത്തി. തുടർന്ന്, മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താനായത്.
ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഈ ആനയാണ് ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആർ.ആർ.ടിയെത്തി വനത്തിലേക്ക് ഓടിച്ചിരുന്നു.
Post Your Comments