CinemaLatest NewsNewsBollywood

അജയ് ദേവ്‍ഗണിന്റെ ‘ദൃശ്യം 2’ ഇന്ത്യൻ ബോക്സ് ഓഫീസില്‍ 200 കോടി കടന്നു

മോഹൻലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് മികച്ച പ്രതികരണവുമായി തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്‍ഗണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷൻ നേടി എന്നതാണ് പുതിയ വാര്‍ത്ത.

അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

Read Also:- വെളുത്തുള്ളി പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…

ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്. അജയ് ദേവ്‍ഗണ്‍ നായകനായി ദൃശ്യം 2ന് മുമ്പ് പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘താങ്ക് ഗോഡാ’ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു ‘താങ്ക് ഗോഡ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button