മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്.
പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. എരിവ്, പുളി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ച് രാത്രിയില്‍. ആഹാരം കഴിക്കുന്നതിനിടയില്‍ അമിതമായി വെള്ളം കുടിയ്ക്കരുത്. അല്പം മാത്രം കുടിയ്ക്കുക.
Read Also : ഹിജാബ് വിരുദ്ധ പ്രക്ഷോഭം, ഇറാനില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി ഭരണകൂടം: ഇറാനെതിരെ യു.എന്‍ രംഗത്ത്
ഭക്ഷണം അധികം തണുക്കുന്നതിന് മുന്‍പ് തന്നെ കഴിയ്ക്കുക. അസഹ്യമായ പുളിച്ചു തികട്ടല്‍ ഉള്ളവര്‍ ചെറു നാരങ്ങനീര് നല്ല വെള്ളത്തില്‍ പിഴിഞ്ഞ് അല്പം ഉപ്പിട്ട് തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ കഴിയ്ക്കുന്നത് രോഗശമനത്തിന് ഉത്തമമാണ്. എന്നാല്‍, തീര്‍ത്തും മാറാത്തവര്‍ ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. ബേക്കറി സാധനങ്ങള്‍ പുളിച്ചു തികട്ടല്‍ വര്‍ധിപ്പിക്കുമെന്ന വസ്തുതയും മറക്കരുത്.
Post Your Comments