Latest NewsNewsInternationalOmanGulf

സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു: അടുത്ത വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും

മസ്‌കത്ത്: ഒമാനിൽ സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസുകൾ കുറക്കുന്നു. 2022 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ചില സർക്കാർ സേവനങ്ങൾക്ക് ഫീസ് പൂർണ്ണമായും ഒഴിവാക്കും. മറ്റ് ചില ഫീസുകൾ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: ഇനി ഉപദേശം കെഎസ്ആർ‌ടിസിയിൽ: കെഎസ്ആർ‌ടിസി കൺസൾട്ടന്റായി കെ റെയിൽ കോർപറേഷനെ നിയമിച്ചു

ഗവൺമെന്റ് സർവീസസ് പ്രൈസിങ് ഗൈഡിന്റെ’ രണ്ടാം ഘട്ടമാണ് അടുത്ത വർഷം ആദ്യ പാദത്തിൽ പ്രാബല്യത്തിൽ വരുന്നത്. സുപ്രീം ജുഡീഷ്യൽ കൗൺസിൽ, വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി വിഭാഗം, സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിലാണ് ഇളവുകൾ ലഭിക്കുക.

വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ 127 ഫീസുകളിലും പരിഷ്‌കരണം ഉണ്ടാകും. ബൗദ്ധിക സ്വത്തവകാശ സേവനങ്ങളുടെയും, കമ്പനികളുടെയും വ്യക്തികളുടെയും പേറ്റന്റ് രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ളവയുടെയും ഫീസുകൾ ഇതിൽ ഉൾപ്പെടുന്നു. മുനിസിപ്പാലിറ്റി മേഖലയിലെ 109 ഫീസുകളാണ് കുറച്ചത്. നിലവിലുള്ള കടലാസ് ഫോമുകൾ നിർത്തലാക്കി അവയ്ക്ക് പകരം ഡിജിറ്റൽ ഫോമുകൾ കൊണ്ടുവരും. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Read Also: പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ ടെക്നോളജീസ്, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button