
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പൂവരണി കിഴപറയാർഭാഗത്ത് ഈരൂരിക്കൽ ശരത് എസ്. നായരെയാണ് (32) അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ ഷാജി സെബാസ്റ്റ്യൻ, സി.പി.ഒമാരായ രഞ്ജിത്ത്, അരുൺകുമാർ, രമ്യ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments