Latest NewsKeralaNews

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണ് മരിച്ചു

അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണ് മരിച്ചു. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്‍റെ മകൻ ഡോൺ (24) ആണ് മരിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ് സിയും തമ്മില്‍ കൊച്ചിയില്‍ ഇന്നലെ നടന്ന മത്സരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയിൽവേ സ്റ്റേഷനില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.

അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താൻ പറയുകയും അങ്കമാലിയിൽ ട്രെയിൻ നിര്‍ത്തിയില്ല ഇനി തൃശൂരിലെ നിര്‍ത്തുകയുള്ളൂ എന്നും ഡോണ്‍ പറഞ്ഞിരുന്നു. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്ന് ആണ് കരുതുന്നത്. ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കണ്ടെത്താനായില്ല.

ഫോണിലും ലഭിക്കാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് സിഎയ്ക്ക് പഠിക്കുകയാണ് ഡോൺ. അമ്മ മോളി. ഡാലിൻ ഏക സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കറുകുറ്റി സെന്‍റ് സേവേഴ്സ് പളളിയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button