വിവിധ രോഗങ്ങൾക്കെതിരെ പോരാടുവാൻ ശരീരത്തിന് പ്രതിരോധശേഷി അനിവാര്യമാണ്. ഓരോ കാലാവസ്ഥയിലും ഉണ്ടാകുന്ന നിരവധി തരത്തിലുള്ള രോഗങ്ങളെ ചെറുക്കാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കേണ്ടതുണ്ട്. നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സിങ്ക്. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സിങ്ക് അനിവാര്യമാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
സിങ്കിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് നട്സ്. നിലക്കടല, കശുവണ്ടി തുടങ്ങിയ നട്സുകൾ സിങ്കിന്റെ കലവറകളാണ്. ഇവ കഴിക്കുന്നതിലൂടെ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ തുടങ്ങി വിവിധ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നു.
Also Read: ശശി തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണം: കെപിസിസി രാഷ്ട്രീയകാര്യ സമിതി
സിങ്കിന്റെ മറ്റൊരു ഉറവിടമാണ് പാലുൽപന്നങ്ങൾ. പാൽ, ചീസ്, തൈര് എന്നിവയിൽ ഉയർന്ന അളവിലാണ് സിങ്ക് അടങ്ങിയിരിക്കുന്നത്. കൂടാതെ, പാലുൽപന്നങ്ങളിൽ പ്രധാനമായും ജൈവ ലഭ്യതയുള്ള സിങ്കാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ, ശരീരത്തിന് വളരെ പെട്ടെന്ന് തന്നെ ആഗിരണം ചെയ്യാൻ കഴിയുന്നതാണ്.
ഓട്‌സ് സിങ്കിന്റെ മറ്റൊരു മികച്ച ഉറവിടമാണ്. കൂടാതെ, ഓട്‌സ് പ്രോട്ടീനിന്റെയും നാരുകളുടെയും കലവറയാണ്. ആന്റി- ഓക്‌സിഡന്റുകൾ പ്രദാനം ചെയ്യുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക തുടങ്ങിയ വിവിധ ആരോഗ്യ ഗുണങ്ങളും ഓട്‌സിനുണ്ട്.
Post Your Comments