Latest NewsSaudi ArabiaNewsInternationalGulf

ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ

റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് സൗദി അറേബ്യയുടെ നടപടി.

Read Also: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കും

സൗദിയിൽ നിന്ന് സ്വകാര്യ വാഹനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന ജി സി സി ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് നിർബന്ധമാണ്. ഇത്തരം വാഹനങ്ങൾക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം ഉപയോഗിക്കുന്നതിനുള്ള പാർക്കിംഗ് റിസർവേഷനും നിർബന്ധമാണ്. ഇത്തരം വാഹനങ്ങളിലെത്തുന്നവർക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം സൽവ ബോർഡർ ക്രോസ്സിങ്ങിൽ നിന്നുള്ള ബസ് ഷട്ടിൽ സർവീസ് റിസർവേഷൻ നിർബന്ധമാണ്. ഈ നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങളെ അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങളെ അതിർത്തിയിൽ നിന്ന് മടക്കി അയക്കുന്നതാണെന്നും അധികൃതർ പറഞ്ഞു.

Read Also: ‘ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണ്, രാഷ്ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ’

shortlink

Related Articles

Post Your Comments

Related Articles


Back to top button