
എരുമേലി: തോട്ടിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ മുഹമ്മ ചാരമംഗലം ഭാഗത്ത് കല്ലംപുറം കോളനി വീട്ടിൽ മനു വിനോദിനെ (23)യാണ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : ലൈസൻസ് ഇല്ലാതെ അനധികൃതമായി വീടിന് സമീപം സൂക്ഷിച്ച പടക്കം പൊട്ടി; പ്രദേശവാസികൾ പരിഭ്രാന്തരായി
കഴിഞ്ഞ ദിവസം ആണ് സംഭവം. ഇയാൾ രാത്രിയിൽ എരുമേലി മട്ടന്നൂര്കര ഭാഗത്തുള്ള തോട്ടിൽ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം നിക്ഷേപിച്ചതിനുശേഷം കടന്നു കളയുകയായിരുന്നു.
തുടർന്ന്, നാട്ടുകാരുടെ പരാതിയിൽ എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments