ThiruvananthapuramNattuvarthaLatest NewsKeralaNews

ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മറിഞ്ഞ് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു

അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് മ​ല​യാ​ളം ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ല്‍ മു​ന്‍ ട്ര​ഷ​റ​റും ദ​ക്ഷി​ണ​മേ​ഖ​ലാ മു​ന്‍ ഡ​യ​റ​ക്ട​റു​മാ​യ മ​ല​യം വി​ഴ​വൂ​ര്‍ എ.​ജി ച​ര്‍​ച്ചി​നു സ​മീ​പം ലൗ ​ഡെ​യി​ലി​ല്‍ ക്രി​സ്തു​ദാ​നം (62) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മറിഞ്ഞുണ്ടായ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു. അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് മ​ല​യാ​ളം ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ല്‍ മു​ന്‍ ട്ര​ഷ​റ​റും ദ​ക്ഷി​ണ​മേ​ഖ​ലാ മു​ന്‍ ഡ​യ​റ​ക്ട​റു​മാ​യ മ​ല​യം വി​ഴ​വൂ​ര്‍ എ.​ജി ച​ര്‍​ച്ചി​നു സ​മീ​പം ലൗ ​ഡെ​യി​ലി​ല്‍ ക്രി​സ്തു​ദാ​നം (62) ആ​ണ് മ​രി​ച്ച​ത്.

ഡി​സം​ബ​ര്‍ ആ​റി​ന് രാ​വി​ലെ 10.45ന് ​ഗൗ​രീ​ശ​പ​ട്ടം-​പ​ട്ടം റോ​ഡി​ല്‍ പൊ​ട്ട​ക്കു​ഴി സി​ഗ്ന​ല്‍ ലൈ​റ്റി​നു സ​മീ​പ​ത്ത് വൈ​ദി​ക​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : വിപണി കീഴടക്കാൻ മുരള്യയുടെ ഹെൽത്തി ഉൽപ്പന്നങ്ങൾ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍​ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ചികിത്സയിലിരിക്കെ ​മ​രിക്കു​ക​യാ​യി​രു​ന്നു.

വെ​ട്ടു​കാ​ട് സ​ഭാ പാ​സ്റ്റ​റാ​യി​രു​ന്നു ക്രി​സ്തു​ദാ​നം. ല​ത​യാ​ണ് ഭാ​ര്യ. സാ​മു​വ​ല്‍ (ദു​ബാ​യ്), ഫെ​ബ (അ​യ​ര്‍​ല​ന്‍​ഡ്) എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ള്‍: ലീ​ന (ദു​ബാ​യ്), ജോ​യ് (അ​യ​ര്‍​ല​ന്‍​ഡ്). മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രിക്കുകയാണ്. സം​സ്‌​കാ​രം പി​ന്നീ​ട് നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button