രാജ്യത്തെ പൗരന്മാർക്കിടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി നിരവധി പദ്ധതികൾ
കേന്ദ്രസർക്കാറിന്റെ കീഴിലുണ്ട്. അസംഘടിത മേഖലകളിലും, സംഘടിത മേഖലകളിലും ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഇത്തരം പദ്ധതികൾക്ക് രൂപം നൽകുന്നത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള പദ്ധതിയായ പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജനയിൽ അംഗമാകുന്ന തൊഴിലാളികൾക്ക് പ്രതിവർഷം 36,000 രൂപ വരെയാണ് വാർഷിക പെൻഷനായി ലഭിക്കുക. ഇതിനായി ദിവസവും രണ്ട് രൂപ വീതമാണ് നീക്കിവെക്കേണ്ടത്. ആധാർ കാർഡും പാൻ കാർഡ് ഉപയോഗിച്ച് പദ്ധതിയിൽ രജിസ്റ്റർ ചെയ്തതിനുശേഷം എല്ലാമാസവും 55 രൂപ പദ്ധതിയിലേക്ക് നിക്ഷേപിക്കുക. 60 വയസ് പൂർത്തിയാകുമ്പോഴാണ് പെൻഷൻ ലഭിക്കുന്നത്. ഇതിലൂടെ, പ്രതിമാസം 3,000 രൂപ വരെയാണ് പെൻഷൻ തുകയായി ലഭിക്കുന്നത്.
Also Read: യുഎഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. കൂടാതെ, പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. തെരുവ് കച്ചവടക്കാർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങി സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിൽ അംഗമാകാവുന്നതാണ്.
Post Your Comments