UAELatest NewsNewsInternationalGulf

യുഎഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് റോഡുകളിൽ പലയിടത്തും വെള്ളം കയറി. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.

Read Also: ഒടിടി ആപ്പുകളുടെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കും, ടെലികോം ബില്ലിന്റെ പുതുക്കിയ കരട് ഉടൻ

മഴയെ തുടർന്ന് യുഎഇയിൽ താപനില കുറയുകയും ചെയ്തു. അയൽരാജ്യങ്ങളായ ഒമാൻ, സൗദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ച രാവിലെ മസ്‌കറ്റിലും ഒമാനിലെ മറ്റ് നഗരങ്ങളിലും കനത്ത മഴ പെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വൈദ്യുത തൂണുകളിൽ നിന്ന് അകന്നു നിൽക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, ശക്തമായ മഴ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പ്രവചിക്കുന്നത്.

Read Also: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button