KozhikodeNattuvarthaLatest NewsKeralaNews

മതിയായ രേഖകളില്ലാതെ 25 ലക്ഷം രൂപ ട്രെയിനിൽ കടത്താൻ ശ്രമം : ഒരാൾ ആര്‍പിഎഫ് കസ്റ്റഡിയില്‍

വേങ്ങര സ്വദേശി മുഹമ്മദിൽ നിന്നാണ് പണം പിടികൂടിയത്

കോഴിക്കോട്: മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുമായി ഒരാൾ ആർപിഎഫ് പിടിയിൽ. നാഗർ കോവിൽ – മംഗലാപുരം ഏറനാട് എക്സ്പ്രസിൽ എത്തിയ യാത്രക്കാരനിൽ നിന്ന് ആർപിഎഫ് കോഴിക്കോട്ട് വെച്ചാണ് പണം പിടികൂടിയത്. വേങ്ങര സ്വദേശി മുഹമ്മദിൽ നിന്നാണ് പണം പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read Also : പതിനേഴും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മാതാവും സുഹൃത്തും അറസ്റ്റിൽ

നാഗർകോവിൽ – മംഗലാപുരം എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആർപിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു. പാന്‍റ്സിന്‍റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആർപിഎഫിന് നൽകിയ മൊഴി. കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

പണം പിടികൂടിയ വിവരം ആദായ നികുതി ഉദ്യോഗസ്ഥരെ ആര്‍പിഎഫ് അറിയിച്ചു. വിശദമായ അന്വേഷണത്തിലെ പണത്തിന്‍റെ ഉറവിടം കണ്ടെത്താനാവൂ എന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button