തിരുവനന്തപുരം: മുസ്ലീം ലീഗിനെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്നും ആർഎസ്‌പിയും ശരിയായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടുവെന്നും അതോടെ നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നുവെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
മന്ത്രി അബ്ദുറഹ്‌മാന്റെ വിഷയത്തില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ‘ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യും എന്നതാണ് സിപിഎമ്മിന്റെ നിലപാട്.
രാത്രി കാലങ്ങളിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്, കാരണം ഇതാണ്
സുധാകരന്‍ ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നു. നെഹ്‌റുവിനെ കുറിച്ചു പോലും തെറ്റിദ്ധാരണ പരത്തുന്നു. ലീഗിനെ അനുകൂലിച്ചുള്ള പ്രസ്താവനകളെ ലീഗിനെ ഇടതു മുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നു എന്ന രീതിയിൽ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments