ഇന്ത്യയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തിനകം റീട്ടെയിൽ സാന്നിധ്യം 30 ശതമാനം വർദ്ധിപ്പിക്കാനാണ് കല്യാൺ ജ്വല്ലേഴ്സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 52 ആഴ്ചകളിലായി 52 പുതിയ ഷോറൂമുകൾ തുറക്കും. ഇതിനായി 1,300 കോടി രൂപയുടെ നിക്ഷേപമാണ് കല്യാൺ ജ്വല്ലേഴ്സ് നടത്തുക.
പ്രധാനമായും മെട്രോ നഗരങ്ങളിലും വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ മേഖലകളിൽ സ്ഥിതി ചെയ്യുന്ന ടിയർ-2, ടിയർ-3 നഗരങ്ങളിലുമുളള സാന്നിധ്യം ശക്തമാക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണികളിൽ ചുവടുകൾ ശക്തമാക്കാനുള്ള നീക്കങ്ങളും കല്യാൺ ജ്വല്ലേഴ്സ് നടത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മികച്ച മുന്നേറ്റവും ഉയർന്ന ഉപഭോക്തൃ താൽപ്പര്യവുമാണ് കല്യാണിന് ഉള്ളത്. മൊത്തം വിറ്റുവരവിന്റെ 17 ശതമാനത്തോളമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കല്യാൺ ജ്വല്ലേഴ്സിന് ലഭിക്കുന്നത്.
Also Read: എംഡിഎംഎയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ
Post Your Comments