Life StyleHealth & Fitness

ജപ്പാന്‍ ജ്വരം, ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാന്‍ ജ്വരം അഥവാ ജാപ്പനീസ് എന്‍സെഫാലിറ്റിസ്. ഇത് ഒരു ജന്തുജന്യരോഗം ആണ്. 1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഈ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1956 ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി തമിഴ്‌നാട്ടില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പരിസര ശുചിത്വത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളായ ഉത്തര്‍പ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് ജപ്പാന്‍ ജ്വരം എറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Read Also: കണ്ണൂര്‍ ജില്ലയിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

ഒരു തരം വൈറസാണ് രോഗകാരണം. പകരുന്നത് ക്യൂലെക്‌സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. ഈഡിസ് ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുമ്പോള്‍ ക്യൂലെക്‌സ് കൊതുകുകള്‍ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്. പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകള്‍ക്ക് വൈറസിനെ ലഭിക്കുന്നത്. ഈ കൊതുകുകള്‍ മനുഷ്യനെ കടിക്കുനമ്പോള്‍ അവര്‍ക്ക് രോഗം വരുന്നു. എന്നാല്‍ മനുഷ്യനില്‍ നിന്നും വേറൊരാള്‍ക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ല

ശക്തമായ പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, ബോധക്ഷയം തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ച്ഛിച്ചാല്‍ മരണവും സംഭവിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button