ന്യൂഡൽഹി: അടിമുടി മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ. 500 ജെറ്റ്‌ലൈനർ
വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് എയർ ഇന്ത്യയെന്നാണ് റിപ്പോർട്ട്. എയർബസ്, ബോയിങ് എന്നീ കമ്പനികളിൽ നിന്നാവും എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങുകയെന്നാണ് വിവരം. എയർബസ് A350, ബോയിങ്ങ് 787, 777, എന്നീ വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങുക. എന്നാൽ, എയർ ഇന്ത്യയോ ബോയിങ്ങോ എയർബസോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
വിമാനങ്ങൾ വാങ്ങാനായി എയർ ഇന്ത്യ ആയിരം കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം വീണ്ടെടുത്തത്. സിംഗപ്പൂർ എയർലൈൻസിന്റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര എയർലൈൻസ് എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. ഇന്ത്യയിലെ എറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമാണ് എയർ ഇന്ത്യ.
Post Your Comments