Latest NewsKeralaNews

മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു: വി ഡി സതീശൻ

തൃശൂർ: മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അതങ്ങ് വാങ്ങി വച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിന് പിന്നാലെ പാഞ്ഞ് എക്സൈസ്: പരിശോധനയിൽ കിട്ടിയത് ലക്ഷങ്ങളുടെ ചന്ദനം

ആ പരിപ്പ് വേവില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയെ പോലെയാണ് പ്രവർത്തിക്കുന്നത്. സർക്കാരിനെതിരായ ജനരോഷത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ഇത്തരത്തിലുള്ള ഓരോ വിഷയങ്ങളുമായി വരുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് ശക്തമായ പിന്തുണയാണ് ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായത്. തൃക്കാക്കരയും തദ്ദേശ ഉപതെരഞ്ഞെടുപ്പും ഉൾപ്പെടെ നേരിട്ട തെരഞ്ഞെടുപ്പുകളിലൊക്കെ ഉജ്ജ്വല വിജയമാണ് യുഡിഎഫിനുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് തീരുമാനങ്ങളെടുക്കുന്നത് കെ സുരേന്ദ്രനോട് അഭിപ്രായം ചോദിച്ചല്ല. യുഡിഎഫിന് യുഡിഎഫിന്റേതായ രാഷ്ട്രീയവും തീരുമാനങ്ങളുമുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ചാണ് യുഡിഎഫ് നിയമസഭയിൽ എതിർക്കുന്നത്. കൂട്ടായ തീരുമാനങ്ങളെടുത്ത് ഒറ്റക്കെട്ടായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് ഒരു പ്രസക്തിയുമില്ല. ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. മാധ്യമങ്ങൾ പോലും ഇപ്പോൾ ബിജെപിയെ അന്വേഷിക്കുന്നില്ല. അതാണ് അവരെ അസ്വസ്ഥമാക്കുന്നത്. അതിന്റെ അസ്വസ്ഥതയാണ് അവർ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സുഖ്‌വിന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി, തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേത്

shortlink

Related Articles

Post Your Comments

Related Articles


Back to top button