കോട്ടയം: ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് മള്ളൂശേരി പാറയിൽ ലിബിൻ ജോൺ (ലിജിൻ, 28), പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തൻപറമ്പിൽ ജോർജ് ജോസഫ് (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Read Also : വിവിധ വായ്പകളുടെ പലിശ നിരക്ക് വെട്ടിച്ചുരുക്കി കേരള ഗ്രാമീൺ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ഗവൺമെന്റ് പാസോടെ മണ്ണുമായി പോകുന്നതിനിടെ വാഹനം തടഞ്ഞ് ലോറി ഉടമയായ തോമസിനോടു പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തോമസിന്റെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments