ആരോഗ്യം സംരക്ഷിക്കാൻ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. ധാരാളം പോഷകഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.
മാതളനാരങ്ങയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ്. ഇതിൽ രണ്ട് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. പ്യൂണിക്കലാജിൻ, പ്യൂനിക് ആസിഡ്.
മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വൈനിനേക്കാളും ഗ്രീൻ ടീയേക്കാളും ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷിക്ക് മികച്ച സഹായമാണ്.
ഒരു മാതളനാരങ്ങയിൽ 64 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക പഞ്ചസാരയുടെയും ഉയർന്ന ഉള്ളടക്കമുണ്ട്. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് സുരക്ഷിതമാണ്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
മാതളനാരങ്ങയിൽ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. മാതളനാരങ്ങയുടെ വിത്തുകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കട്ടപിടിക്കുന്നത് തടയുന്നു. ഗർഭിണികൾ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഓർമ്മശക്തി വർധിപ്പിക്കാനും മാതളം സഹായിക്കും. ക്യാൻസറിനു സാധ്യതയുള്ള മുഴകളുടെ വളർച്ച കുറയ്‌ക്കാനും ക്യാൻസർ സെല്ലുകളെ നശിപ്പിക്കാനും മാതളത്തിനു കഴിയും.
Post Your Comments