KeralaLatest NewsIndiaEntertainment

91 ലക്ഷത്തോളം രൂപയുടെ വരുമാനം അപര്‍ണ ബാലമുരളി മറച്ച് വെച്ചു

കൊച്ചി: സിനിമാ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണങ്ങളില്‍ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇപ്പോഴിതാ തെന്നിന്ത്യയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണ്.

2017 മുതല്‍ 2022 വരെ ഉള്ള കാലയളവില്‍ 91 ലക്ഷത്തോളം രൂപയുടെ വരുമാനം അപര്‍ണ ബാലമുരളി മറച്ച് വെച്ചു എന്നാണ് കണ്ടെത്തല്‍. സംസ്ഥാന ജി എസ് ടി വിഭാഗം ആണ് വരുമാനം മറച്ച് വെച്ച അപര്‍ണ് ബാലമുരളി നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നടി നിമിഷ സജയന് പിന്നാലെ ആണ് നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ ഉള്‍പ്പെടുന്നത്. തമിഴ് സിനിമയിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് അപര്‍ണ്ണ ബാലമുരളി. അഞ്ച് വര്‍ഷത്തെ വരുമാനം മറച്ചുവെച്ച് അപര്‍ണ ബാലമുരളി 16,49,695 രൂപ നികുതി വെട്ടിച്ചതായാണ് സംസ്ഥാന ജി എസ് ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്ക്കാം എന്ന് അപര്‍ണ്ണ ബാലമുരളി അറിയിച്ചു എന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസമാണ് നടി നിമിഷ സജയന് എതിരേയും സമാന ആരോപണം വന്നത്. സന്ദീപ് വാര്യര്‍ ആയിരുന്നു നിമിഷ സജയന് എതിരെ നികുതി വെട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നത്. നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി എന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്. 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചു എന്നായിരുന്നു ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button